ചുണങ്ങ് ,തേമൽ ,കരിംതേമൽ മാറാൻ വളരെ ഫലപ്രദമായ നാച്ചുറൽ റെമഡി
ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ് ചുണങ്ങ് .മലസീസിയ എന്ന ഫംഗസ് ചർമ്മത്തിന്റെ പിഗ്മെന്റേഷനെ തടസ്സപ്പെടുത്തുന്നു. .ഇത് കാരണം ചെറിയ നിറവിത്യാസമുള്ള പാടുകൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നു ചിലരിൽ വെളുത്ത നിറത്തിലും ചിലരിൽ കറുത്ത നിറത്തിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു .മുഖത്ത് ,പുറംഭാഗത്ത് ,തുടയുടെ രണ്ട് സൈഡുകളിലായിട്ട് ,വയറ് തുടങ്ങിയ ചില പ്രദേശങ്ങളിലായിട്ട് ചുണങ്ങ് വരാം .വീട്ടിൽ ഒരാൾക്കുണ്ടങ്കിൽ മറ്റുള്ളവരിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ് കാരണം ഒരേ സോപ്പ് ഉപയോഗിക്കുക ,ഒരേ ടവൽ തന്നെ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചുണങ്ങ് പകരാനുള്ള സാധ്യത കൂട്ടുന്നു .ചുണങ്ങ് മാറാനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം
ഒരു നുള്ള് പൊൻകാരം ഒരു ചെറിയ പാത്രത്തിൽ ചൂടാക്കുക പൊള്ളി കുമിളകൾ ആകുമ്പോൾ അടുപ്പിൽനിന്നും ഇറക്കി ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുരട്ടുക അര മണിക്കൂറിനു ശേഷം കഴുകി കളയാം തുടർച്ചയായി 7 ദിവസം പുരട്ടിയാൽ ചുണങ്ങ് മാറും.
തുളസിയും പച്ച മഞ്ഞളും ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി രണ്ടാഴ്ച പുരട്ടുക. ചുണങ്ങ് മാറും.
വെറ്റില ഇടിച്ച് പിഴിഞ്ഞ നീരിൽ വെളുത്തുള്ളിയും അരച്ച് ചേർത്ത് കുറച്ചുദിവസം പതിവായി പുരട്ടുക ചുണങ്ങ് മാറും.
ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാലും ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി പുരട്ടുക ചുണങ്ങ് മാറും
വായമ്പും ,ഗന്ധകവും ,തൈരും ചേർത്ത് അരച്ച് പുരട്ടുക .
ചെറുനാരങ്ങയുടെ നീരിൽ ഉപ്പും ചേർത്ത് പുരട്ടുക ചുണങ്ങ് മാറും.
മൈലാഞ്ചി അരച്ച് മോരിൽ ചാലിച്ച് പുരട്ടുക ചുണങ്ങ് മാറും.
വേപ്പിലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക ചുണങ്ങ് മാറും
കോലിഞ്ചിയുടെ പുറത്തെ തൊലി ക്കളഞ്ഞ ശേഷം തൈരും ചേർത്ത് അരച്ച് പുരട്ടുക ചുണങ്ങ് മാറും